കക്കുകളി നാടകവും സഭയിലെ പുഴു കുത്തുകളും

0
121
Kakkukali Viral Malayalam Drama, കക്കുകളി നാടകവും സഭയിലെ പുഴു കുത്തുകളും, കക്കുകളി നാടകം ലേഖനം
ഫോട്ടോ: കക്കുകളി നാടകത്തിന്റെ പോസ്റ്റർ

കേരളം: ‘കക്കുകളി’ എന്ന നാടകം ഹിറ്റ്‌ ആയി. ഹിറ്റ്‌ ആയതല്ല ക്രിസ്തീയ ചാനലുകളും സംഘടനകളും ഹിറ്റ്‌ ആക്കിയതാണ് എന്ന് തന്നെ നമുക്ക് പറയാം. ഇപ്പോൾ കേരളത്തിൽ സ്മാർട്ട്‌ ഫോണുകൾ ഉപയോഗിക്കുന്നവർ മിക്കവരും തന്നെ ഈ നാടകം കണ്ടിട്ടുണ്ടാകും.

കാരണം കേരളത്തിലെ ക്രിസ്തീയ സംഘടനകൾ ഈ നാടകത്തിനെതിരെ പ്രതിഷേതവുമായി രംഗത്തിറങ്ങിയിരിക്കുന്നല്ലോ. പക്ഷെ കൂടുതൽ ആളുകളും പ്രതിഷേധക്കാർക്ക് എതിരെ പ്രതികരിക്കുന്നതായാണ് കാണുവാൻ ഇടയായത്.

ഒരു ക്രിസ്ത്യൻ ചാനൽ കക്കുകളി നാടകത്തിനെതിരെ കന്യാസ്ത്രീകളെ ഇറക്കി പ്രതികരണ വീഡിയോസ് ഇടുകയുണ്ടായി. അതിന്റെയൊക്കെ ഫലമായി ഈ ചെറു നാടകം അങ്ങനെ വലിയ ഹിറ്റും ആയി.

വളരെ കാലം മുന്നേ ലോകം മുഴുവൻ പടർന്ന് പന്തലിച്ച്‌ കിടക്കുന്ന ക്രൈസ്തവർക്ക് ഭീഷണി ആണോ ഈ ഒരു ചെറു നാടകം. ചിന്തിക്കേണ്ടിയിരിക്കുന്നു. തുമ്മിയാൽ തെറിക്കുന്നതൊന്നുമല്ല ക്രൈസ്തവ സഭ എന്നത് ഏവർക്കും അറിയാവുന്നതാണ്.

കക്കുകളി നാടകത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ ഫേസ്ബുക് കമന്റുകൾ

നാടകത്തിനെതിരെ പ്രതിഷേധിച്ച്‌ വീഡിയോസ് ഇട്ട ന്യൂസ്‌ ചാനലുകളുടെ ഫേസ്ബുക് പേജിൽ ചാനലിന് എതിരെ പ്രതിഷേധ കമന്റുകൾ ആണ് ഭൂരിഭാഗം ആളുകളും ഇടുന്നത്.

“കക്കുകളി നിർത്താം. പക്ഷേ പ്രസ്തുത നാടകത്തിൽ പറയുന്ന തെമ്മാടിത്തരം എന്നു നിർത്തും? അതു കൂടി നിങ്ങൾ പറയണം”

“ഓരോ വിശ്വാസികളും സ്ത്രോത കാഴ്ച്ചയും നേർച്ചകളും നൽകാതിരുന്നാൽ തീരാവുന്ന പ്രശ്നമേ സഭയ്ക്ക് ഇപ്പോൾ ഉള്ളൂ” – സാം ആന്റണി

അടുത്തതായി ജോജി ജോസപ്പിന്റെ കമന്റ്‌-“കത്തോലിക്കാ സഭയുടെ ഇന്നത്തെ ഈ അവസ്തയ്ക്ക് കാരണം സഭാ വരുമാനമായ വിശ്വാസികളുടെ നേർച്ചപ്പണം അടക്കമുള്ള സമ്പത്തുകൾ ചിലവ് ചെയ്ത് സഭയിലെ പുഴുക്കുത്തുകളെ കേസിൽ നിന്നും ഊരിക്കൊണ്ടു വരുന്ന പ്രവൃത്തി നിർബാധം തുടരുന്നത് മൂലമുണ്ടായതാണ്.

റോബിൻ / ഫ്രാങ്കോ / പൂതൃക്ക/കോട്ടൂരാൻ / സെഫി അങ്ങനെ നീണ്ടുപോകുന്ന നിരയിലെ പുഴുക്കുത്തുകളെയെല്ലാം സഭയുടെ പണവും അധികാരവും ഉപയോഗിച്ച് സംരക്ഷിക്കുവാൻ ശ്രമിക്കുന്നത് എന്തിനു വേണ്ടി?

ക്രിസ്തുവിനെതിരെ പ്രവർത്തിച്ചവരെ , സ്വഭാവദൂഷ്യം കാണിച്ചവരെ , അവരുടെ സ്ഥാനമാനങ്ങളിൽ നിന്നും പുറത്താക്കുവാൻ ശ്രമിക്കാതെ പീഢ അനുഭവിച്ച നിരാലംബരായ ഒരു വിഭാഗം സന്യസ്ഥരെ, അവർ കന്യാസ്ത്രീകളാവട്ടെ വൈദികരാവട്ടെ അവർ വെളിപ്പെടുത്തിയ പീഢന വിവരത്തിന് മേൽ അവരെ ഒറ്റപ്പെടുത്തിയും ചെളി വാരിയെറിഞ്ഞും പീഠന വീരൻമാരായ പ്രമുഖരെ സുഖിപ്പിക്കുന്ന പ്രവൃത്തി സഭയ്ക്ക് ഒരിക്കലും ഭൂഷണമല്ല.

നേതൃസ്ഥാനം മുതൽ താഴെ വരെയുള്ള എല്ലാവർക്കും മേലിലെങ്കിലും ക്രിസ്തുവിൽ ഒരു തിരുത്തൽ ആവശ്യമായി വന്നിരിക്കുന്നു. ഈ തിരുത്തൽ നടപടി ആരാണ് നടപ്പിലാക്കേണ്ടത്? മുൻപൻമാർ പിൻപൻമാരാവാൻ സ്വയം തയ്യാറാവുക എന്ന ക്രിസ്തുവിൻ്റെ ആപ്തവാക്യം ഫലവത്തായെങ്കിൽ മാത്രമേ ഇവിടെ ഇതിന് ഒരു പരിഹാരമുണ്ടാവുകയുള്ളൂ.

നിരന്തരമായി പീഢിപ്പിക്കപ്പെടുന്നവരുടെ ദയനീയതയും പ്രതിരോധനങ്ങളും കണ്ടില്ലെന്ന് നടിച്ച് സമൂഹത്തിൽ അവരെ സ്വഭാവദൂഷ്യമുള്ളവരായി മുദ്രകുത്തി അവഹേളിക്കുമ്പോൾ സ്വാഭാവികമായും അവരുടെ പ്രതിഷേധങ്ങൾ തെരുവുനാടകങ്ങളായും കക്കുകളിയായും പ്രത്യക്ഷപ്പെടുമ്പോൾ മുറവിളി കൂട്ടിയിട്ട് കാര്യമില്ല.

കന്യാസ്ത്രീകൾ എന്ന വിഭാഗം മനുഷ്യ സ്ത്രീ വിഭാഗത്തിൽ പെടുന്നവർ തന്നെയാണ്. നീതി നിഷേധിക്കപ്പെടുന്നിടത്ത് നീതി നടപ്പാക്കുവാൻ വന്ന ക്രിസ്തുവിൻ്റെ അനുയായികളായ നാം യഥാർത്ഥ നീതി എന്തെന്ന് കണ്ടു പിടിക്കാനും നീതികേടിന് കാരണക്കാരെ മാറ്റി നിർത്താനും നീതി നിഷേധിക്കപ്പെട്ടവർക്ക് യഥാ നീതി ലഭ്യമാക്കുവാനും ഒരു പോലെ ബാധ്യസ്ഥരാണ്.

ഇനിയൊരിക്കലും പള്ളികളിലെ കുളങ്ങളിൽ, കിണറുകളിൽ, ജീവൻ പൊലിയരുത്. അറുതി വരുത്തണം. സത്യം നടപ്പാക്കുവാൻ സമാധാനം നടപ്പാക്കുവാൻ എല്ലാവരുടെയും രക്ഷ നടപ്പിലാക്കുവാൻ ലോകത്തിലേക്ക് വന്ന ക്രിസ്തുവിൻ്റെ നീതി നടപ്പിലാക്കുവാൻ സഭയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.”-എന്ന് ജോജി ജോസഫ്

പ്രതിക്ക് നീതി വേണോ?

കക്കുകളി എതിർത്ത് ചാനലുകളിൽ വീഡിയോസ് ഇടുന്നവർ സ്വന്തം സമുദായത്തിലുള്ള കന്യാസ്ത്രീകൾക്കും നാട്ടിലെ സ്ത്രീകൾക്കും സഭയിലെ പുഴുക്കുത്തുകളായ ചില വൈദികരിൽ നിന്നും തെറ്റായി എന്തെങ്കിലും സംഭവിച്ചാൽ ഇരയോടൊപ്പം ഇവർ നിൽക്കില്ല എന്നതാണ് വാസ്തവം. ഇവർ അവർക്കുവേണ്ടി ശബ്ദമുയർത്തുകയില്ല എന്നുള്ളത് ഇതുവരെയുള്ള അനുഭവം വെച്ച് നമ്മൾ മനസിലാക്കിയതാണ്.

എന്ന് മുതലാണ് ഇവർ സത്യ സന്ധമായി മുഖം നോക്കാതെ തെറ്റുകൾക്കെതിരെ പ്രതികരിക്കുക അന്ന് മുതലേ സഭയുടെ നാണക്കേട് മാറുകയുള്ളുവെന്നും ഭൂരിഭാഗം ആളുകളുടെ ഫേസ്ബുക് കമന്റിൽ പറയുന്നു.

ആരുടേയും കണ്ണിൽ പെടാതെ എവിടെയോ കിടന്ന ഒരു നാടകത്തിനെതിരെ ആണ് ഇപ്പോൾ പ്രതിഷേധം. സത്യത്തിൽ ഇവർ ഈ നാടകത്തിന് പബ്ലിസിറ്റി കൊടുത്ത് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്തത്.

ആരെങ്കിലും സഭയിലെ പുഴുക്കുത്തുകൾക്കെതിരെ പ്രതികരിച്ചാൽ അവരെ സഭാ വിരുദ്ധർ എന്ന് മുദ്ര കുത്തുകയും ഇരയെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇതാണ് ഇവിടെ നടക്കുന്നത് എന്നാണ് ഫേസ്ബുക് കമന്റുകളിൽ പറയുന്നത്.

പിന്നെ കൂടുതലായി കാണുന്ന ഇവരുടെ പ്രതികരണമാണ് ലവ് ജിഹാദ് എന്നൊക്കെ പറഞ്ഞ് വരുന്നത്. ഇവർ എന്തെ സ്വന്തം സഭയിലെ പുഴുക്കുത്തുകളുടെ തിന്മകൾ തിരുത്തുന്നില്ല, പിടിക്കുന്നില്ല. അവർ ചെയ്യുന്ന തെമ്മാടിത്തരത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല, പ്രതികരിക്കുന്നില്ല. വൈദികരിലെ പുഴുക്കുത്തുകളുടെ ഇരയായവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമായി പ്രതികരണവുമായി രംഗത്ത് വരുന്നത് കാണുന്നു.

ഇരക്ക് നീതി എന്നത് നേടികൊടുക്കണം. പ്രതിക്ക് നീതി ആവിശ്യമില്ല. ഇവിടെ നേരെ തിരിച്ചാണ് കാണുന്നത്. ഇപ്പോൾ പ്രശ്നം നാടകം മാത്രമാണ്. നാടകമെ ഉലകം.

Reporter
Author: Reporter