ചൂണ്ടയിട്ട വിമുക്ത ഭടനെതിരെയുള്ള കള്ളകേസ് വനം വകുപ്പ് അധികൃതർ പിൻവലിച്ചു.

0
218

ചൂണ്ടയിടുന്നവരുടെ ചൂണ്ട പിടിച്ച് പറിക്കാൻ ഇനി വനപാലകർ വരില്ല.

Prince Devasia Kannur Choonda Case,ചൂണ്ടയിട്ട വിമുക്ത ഭടനെതിരെയുള്ള കള്ളകേസ് വനം വകുപ്പ് അധികൃതർ പിൻവലിച്ചു
ഫോട്ടോ: പ്രിൻസ് ദേവസ്യ

കണ്ണൂർ: ഇരിട്ടി,കാണിച്ചാർ- തന്റെ വീടിന്റെ മുൻപിലുള്ള ചീങ്കണ്ണിപുഴയിൽ പൂക്കുണ്ട് കയം ഭാഗത്ത് ചൂണ്ടയിട്ടു ഇരിട്ടിയിലെ വിമുക്ത ഭടൻ.

ചൂണ്ടയിട്ട പ്രിൻസ് ദേവസ്യയെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വനം വകുപ്പ് കള്ളകേസിൽ കുടുക്കിയത് 2020 ഡിസംബറിൽ ആണ്.

വനപാലകർ ബലം പ്രയോഗിച്ച് ചൂണ്ട തട്ടിയെടുക്കുകയും പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാൻ അവരുടെ അടുത്തേയ്ക്ക് വരാൻ പറയുകയും

അവിടുന്ന്‌ പെട്ടെന്ന് നാടകീയമായി ഇരയുടെ ഫോട്ടോ എടുക്കുകയും നീ പെട്ടു എന്നും നിനക്കുള്ള പണി കാത്തിരുന്ന് കണ്ടോളാനും പറഞ്ഞു.

അശോകൻ എന്ന് പറയുന്ന വാച്ചർ ഇരക്കെതിരെ കള്ള സാക്ഷി പറയുമെന്നും പറഞ്ഞു. കൂടാതെ അവർ കേസ് രജിസ്റ്റർ ചെയ്‌തെന്നും. കേസ് എന്താന്ന് കാത്തിരുന്ന് കണ്ടോളാനും.

   

ഈ സംഭവങ്ങൾ നേരിട്ട് കണ്ട നാട്ടുകാരിൽ ചിലർ മറ്റുള്ളവരെ വിവരമറിയിക്കുകയും എല്ലാവരും ഒറ്റ കെട്ടായി നിന്ന് പ്രദിഷേധിക്കുകയും ചെയ്തിരുന്നു.

കേസിന്റെ ബലത്തിന് പ്രിൻസിന്റെ കയ്യിലുള്ള ചൂണ്ടയെ യന്ത്ര കെണിയാക്കി ചിത്രീകരിച്ച്‌ വനപാലകർ എഴുതി പിടിപ്പിച്ചത് വായിക്കുന്ന ആർക്കും ചിരി വരാതിരിക്കില്ല.

വനപാലകർ ഇത്രയ്ക്ക്‌ അധഃപതിച്ചോ എന്ന് ചിന്തിച്ച് പോകും.

ചൂണ്ടയിട്ട പ്രിൻസ് ദേവസ്യക്കെതിരെ പാലകരുടെ പരാതിയുടെ ഭാഗം.
ഫോട്ടോ: വനപാലകരുടെ പരാതിയുടെ ഭാഗം.

ചൂണ്ടയിട്ടെന്ന പേരിൽ ഒരാളെ ജീവിതകാലം മുഴുവൻ ജയിലിലടയ്ക്കാം എന്ന വനപാലക്കാരുടെ പ്ലാനുകൾ പൊളിഞ്ഞു.

പ്രിൻസിന് ജാമ്യം ലഭിക്കുന്നതിനായി ഇടപെടുകയും നിയമോപദേശവും പിന്തുണയും നൽകുകയും ചെയ്ത KIFA ( കേരളത്തിലെ കർഷകരും വന്യമൃഗശല്യവും ) യുടെ പ്രവർത്തനം തികച്ചും അഭിനന്ദനാർഹമാണ്.

സർവ്വ സന്നാഹങ്ങളും നിരത്തി പൂട്ടാൻ നോക്കിയിട്ടും സത്യത്തിന്റെ ബലവും, നാട്ടുകാരുടെ പിന്തുണയും, കിഫ എന്ന സംഘടനയുടെ ശക്തിയും നെഞ്ചുവിരിച്ച് നിന്നപ്പോൾ വനം വകുപ്പിന് പിന്തിരിഞ്ഞോടേണ്ടി വന്നു.

അത് തന്നെയുമല്ല ഇനി മുതൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് സെക്ഷൻ 50 സി പ്രകാരം അബദ്ധത്തിൽ വനാതിർത്തി കടന്നാൽ കേസെടുത്തിരുന്ന സാറമ്മാർക്ക് ഇനിയിപ്പോൾ..

വനാതിർത്തിക്ക്‌ 10 കിലോമീറ്റർ ചുറ്റളവിൽ ആ പ്രദേശത്തുള്ള ഒരു സാധാരണ മീൻപിടുത്തക്കാരനെ കണ്ടാൽ അയാളുടെ മീൻപിടിക്കുന്ന ഉപകരണങ്ങൾ ( ചൂണ്ട , വല , ബോട്ട് മുതലായവ ) പിടിച്ചെടുക്കാനോ കേസ് എടുക്കാനോ അനുവാദമില്ല.

Wild life protection act section 50 C

(where a fisherman residing within ten kilometres of a sanctuary or National Park, inadvertently enters on a boat, not used for commercial fishing, in the territorial waters in that sanctuary or National Park, a fishing tackle or net on such boat shall not be seized.)

Reporter
Author: Reporter