പ്രിൻസ് ദേവസ്യ:എന്താണ് KIFA?

0
222
കിഫയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌, Kifa Kannur District President Prince Devasia Iritty-Kanichar
പ്രിൻസ് ദേവസ്യ (കിഫയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌)

കണ്ണൂർ: കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ കണ്ണൂർ പതിനിധി പ്രിൻസിന്റെ വാക്കുകൾ:- നമ്മുടെ പിതാക്കൻമാർ നേരിട്ട അവഗണനകൾ കണ്ടുവളർന്ന ഒരു തലമുറയാണ് KIFA എന്ന പ്രസ്ഥാനത്തിന്റെ ശിൽപ്പികൾ.
 
കിഫയിൽ സാങ്കേതിക പരിജ്ഞാനം ഉള്ളവർ തൊട്ട് കൃഷിക്കാർ വരെയുണ്ട്. അഡ്വക്കേറ്റ്സ് മുതൽ പട്ടാളക്കാർ വരെ, മാധ്യമ പ്രവർത്തകർ മുതൽ വ്ലോഗ്ഗർമാർ വരെ, കൂലിപ്പണിക്കാർ മുതൽ മുതലാളിമാർ, അങ്ങനെ വല്ല്യ ഒരു ശൃംഖലയായി ദ്രുതഗതിയിൽ കേരളം മുഴുവൻ പടർന്നുപന്തലിച്ചു വരുന്ന ഒരു പ്രസ്ഥാനമാണ് കിഫ.
 
“കിഫ ഒരു സ്വതന്ത്ര കർഷക സംഘടന ആണ്. കർഷകന് വേണ്ട നിയമ ഉപബോധങ്ങൾ കൊടുത്ത് അവനെ അറിവും ആർജ്ജവവും ഉള്ളവനാക്കി മാറ്റി അവൻ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കാൻ അവനെത്തന്നെ പ്രാപ്തനാക്കുക എന്നതാണ് കിഫയുടെ ഉദ്ദേശ്യം.

കിഫയുടെ ദൗത്യം

കാർഷിക മേഖലയിൽ കൂട്ടായ പ്രവർത്തനത്തിലൂടെയും, ശാക്തീകരണത്തിലൂടെയും, എല്ലാവിധ കർഷക പീഡനങ്ങളെ പരാജയപ്പെടുത്തുകയും,കർഷകന്റെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് പ്രേരക ശക്തിയായി അവരുടെ സ്വപ്‌നങ്ങൾ സാക്ഷത്കരിക്കുക എന്നതാണ് കിഫയുടെ ദൗത്യം.

കർഷകൻ ഏത് രാഷ്ട്രീയ പാർട്ടിയിൽ ആയാലും അവൻ ജയിപ്പിച്ച് വിടുന്ന ജനപ്രതിനിധിയിൽ നിന്ന് അവന് വേണ്ട അവകാശം അവൻ നേടിയെടുക്കാൻ പ്രാപ്തൻ ആയിരിക്കണം ഇല്ലെങ്കിൽ അവൻ ചൂഷണത്തിന് വിദേയമാകും.

കിഫ എന്ന സംഘടന വളരെ ആക്റ്റീവ് ആണ്. കിഫയുടെ ചെയർമാൻ തന്നെ സാധാരണകാർക്ക് എപ്പോൾ വേണമെങ്കിലും കോൺടാക്റ്റ് ചെയ്യാൻ കഴിയുന്ന നമ്മുടെ പ്രശ്നങ്ങൾക്കൊപ്പം നമ്മിൽ ഒരാളായി കൂടെനിൽകുന്ന ആളാണ്‌.


കിഫ ഫാർമേഴ്‌സ് ചാപ്റ്റർ” എന്ന വാർഡ് കമ്മിറ്റി ആണ് കിഫയുടെ അടിസ്ഥാനം. അവിടുന്ന് തുടങ്ങി പഞ്ചായത്ത്‌,അസംബ്ലി നിയോജക മണ്ഡല തലം,ജില്ല തലം, സംസ്ഥാന തലം, അതിൽ തന്നെ ഒത്തിരി വിങ്ങുകൾ ഉണ്ട്.

കിഫയിലെ വിങ്ങുകൾ :

  • റിസർച്ച് & അനാലിസിസ്
  • സ്ട്രാറ്റജി മേക്കിങ്
  • കമ്മ്യൂണിക്കേഷൻ
  • അഡ്മിനിസ്ട്രേഷൻ
  • റൈറ്റ് ടു ഇൻഫർമേഷൻ
  • ലീഗൽ സെൽ

ലീഗൽ സെൽ ആണ് കിഫയുടെ നട്ടെല്ല്. നമ്മൾ എല്ലാവരും നിയമം അറിയണം.നമ്മൾ ഭരണഘടന എന്തെന്ന് അറിയണം. അതിനെക്കുറിച്ചെല്ലാം പ്രാപ്തനാക്കുന്ന വിംഗ് ആണ് ലീഗൽ സെൽ. അതിൽതന്നെ പ്രഗൽപ്പരായ വക്കീലുമാരുണ്ട്. പൊന്നുമത്തായി കേസ് തന്നെ ഉദാഹരണമായെടുക്കാം പത്തനംതിട്ടയിൽ വീട്ടിൽ ഉറങ്ങി കിടന്ന മനുഷ്യനെ പിടിച്ചോണ്ട് പോയി പിറ്റേ ദിവസം കിണറ്റിൽ അയാളുടെ ശവ ശരീരം കാണപ്പെട്ട സംഭവം ആണ്. മറ്റേതൊരു കേസും പോലെ അതും തേഞ്ഞുമാഞ്ഞു പോകുമായിരുന്നു. കിഫ എന്ന ഒറ്റ സംഘടന ഇറങ്ങിതിരിച്ചത്കൊണ്ട് മാത്രം സിബിഐ എൻക്വയറിയിലേക്ക് എത്തിക്കാൻ സാധിച്ചു. അതിൽ സിബിഐ ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചു. വേണ്ടപ്പെട്ട ഫോറെസ്റ്റ് ഉദ്യോഗസ്ഥരെല്ലാം കുറ്റക്കാരാണെന്ന് തെളിഞ്ഞു. ഇനി അതിന്റെ വിധി വരാനെ ബാക്കിയുള്ളു എന്ന് കിഫയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി പ്രിൻസ് ദേവസ്യ പറയുന്നു.

 ഏതൊരു ചെറിയ പ്രശ്നവും വനാതിർത്തിയിൽ താമസിക്കുന്നവരുടെ പ്രശ്നങ്ങൾ ആയിക്കോട്ടെ വന്യമൃഗ ശല്ല്യം നേരിടുന്ന ആളുകളുടെ പ്രശ്നങ്ങൾ ആയിക്കോട്ടെ അവിടെ അത് കൃത്യമായി അഡ്രസ് ചെയ്യപ്പെടുകയും അതാത് വിങ്ങുകൾ വഴി അതിന്റെ തലങ്ങളിലേക്ക് എത്തുകയും അവിടെ വിങ്ങുകളുടെ ലീഡർ ആയിരിക്കുന്ന ഡയറക്ടറുമാര് കൂടിയാലോചിച്ച് ഒരു സ്ട്രാറ്റജി ഉണ്ടാക്കുകയും ചെയർമാന്റെ നേതൃത്വത്തിൽ ഉടനടി നടപടി ഉണ്ടാകുകയും ചെയ്യും. അതിന് ഭരണപരമായ ഇടപെടലുകളോ, അതുമല്ല നിയമപരമായ സഹായമോ കോടതിയിലാണെങ്കിൽ ആ തലത്തിൽ കിഫയുടെ ഔദോഗിക അംഗങ്ങൾക്ക് എല്ലാവിധ പരിരക്ഷകളും കിട്ടുന്നതാണ്.
 
 കണ്ണൂർ മലയോര മേഖലയിൽ ഈ സംഘടന വളരെ കരുത്തോടെ പ്രവർത്തിക്കുന്നു.കണ്ണൂർ മലയോര മേഖലയിൽ ഓരോ ചെറിയ പ്രശ്നങ്ങളിലും കിഫ ഇടപെടുകയും അത് ആൾക്കാരെ നേരിട്ട് മനസിലാക്കി കൊടുക്കുകയും അവർ കിഫയിലേക്ക് കടന്നുവരികയും ആണ് ചെയ്യുന്നത്.

കർഷകന്റെ ബോധമണ്ഡലങ്ങളിൽ തീപ്പൊരികൾ സൃഷ്ട്ടിച്ച് അവന്റെ മനസിലേക്ക് ഇറങ്ങിചെല്ലുന്ന ഒരു രീതി ആണ് കിഫയുടേത്.

 ഈ സംഘടനയുടെ പ്രവർത്തകരെല്ലാം പല തലങ്ങളിലുള്ള ജോലിക്കാരാണ് അവർ കുറച്ച് സമയം ഇതിലേക്ക് മാറ്റി വെക്കുമ്പോൾ എല്ലാം സിസ്റ്റമാറ്റിക് ആകുകയും അതിന്റെ ഫലം വളരെ മൂല്യമുള്ളതുമാകുന്നു.

കിഫയുടെ അംഗം ആകുന്നതെങ്ങനെ?

  • കിഫയുടെ പ്രതിനിധികളുമായി ബന്ധപ്പെടാം.
  • കിഫയുടെ ആപ്പിൽ(KIFA) കയറി അങ്കമാകാൻ സാധിക്കും.

അംഗത്ത്വ ഫീസ് എത്ര?

 അംഗത്ത്വഫീസ് ഒരു ദിവസം ഒരു രൂപ എന്ന നിരക്കിൽ ഒരു വർഷത്തെ തുക 365രൂപ അടച്ച് കഴിഞ്ഞാൽ കിഫയുടെ ഔദ്യോഗിക അങ്കമാവും.

എന്തിനാണ് ഈ ഫീസ് നൽകുന്നത്?

 കിഫ കർഷകർക്കൊപ്പം നിൽക്കുന്ന ഒരു സംഘടനയാണ്. കിഫയുടെ അംഗങ്ങൾക്കുള്ള പരിരക്ഷകൾ കൊടുക്കാൻ ഈ പണം കൊണ്ടുതന്നെ സാധിക്കും എന്നതാണ്. “

അടുത്ത നാൾ പ്രിൻസ് ദേവസ്യയെ വനം വകുപ്പ് കള്ളകേസിൽ കുടുക്കിയിരുന്നു. കിഫ എന്ന സംഘടന കേസ് ഏറ്റെടുത്തതോടുകൂടി വനം വകുപ്പിന് കേസ് പിൻവലിച്ച് ഓടേണ്ടി വന്നു.ഉത്തരവാദിത്വപെട്ട ഉദ്യോഗസ്ഥരുടെ ചൂഷണത്തിൽ നിന്നും, കൊള്ളയടിയിൽ നിന്നും സാധാരണക്കാരായ കർഷകരുടെ മോചനത്തിന് കൂടെ നിന്ന് അവർക്ക് അർഹതയുള്ളത് നേടികൊടുക്കുന്ന ഒരു സംഘടനയുടെ അങ്കം ആകുക എന്നത് അഭിമാനമാണെന്ന് പറയേണ്ടതില്ലല്ലോ.

Reporter
Author: Reporter